Friday, 23 April 2021

മഗ്ഫിറത്തിൻറെ പത്ത്:ആത്മശുദ്ധീകരണത്തിൻറെ ദിനങ്ങൾ


 പരിശുദ്ധ റമദാനിലെ ആദ്യത്തെ പത്ത് കഴിഞ്ഞ് രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നമ്മൾ. ആദ്യത്തെ പത്ത് റഹ്മത്തിന്റെ പത്തും രണ്ടാം പത്ത് മഗ്ഫിറത്തിന്റെ പത്തും മൂന്നാം പത്ത് നരക മോചനത്തിന്റെ പത്തുമാണ്. സൃഷ്ട്ടിയുടെ പാപം പുരണ്ട കരങ്ങൾ സ്ഫുടം ചെയ്തെടുക്കാൻ അള്ളാഹു സമ്മാനിച്ചതാണ് ഈ റമദാൻ മാസം. അതിൽ തന്നെ പാപമോചനത്തിനായി നടുവിലെ പത്തിനെ നീക്കിവെച്ചത് തന്നെ ഏറെ പ്രാദാന്യത്തെ വിളിച്ചോദുന്നുണ്ട്.


ഇസ്ലാമിക ചരിത്രത്തിൽ ഏറെ ഇടം നൽകാറുള്ള ബദർ ദിനവും മഗ്ഫിറത്തിന്റെ പത്തിന്റെ സവിശേഷതയാണ്. ഇല്ലായ്മയുടെ പരകോടിയിൽ നിൽക്കുന്ന ഒരു സമൂഹത്തിന് ഇലാഹിലുള്ള അജഞ്ജലമായ വിശ്വാസമാണ് ആ യുദ്ധത്തിൽ വിജയം സമ്മാനിച്ചിട്ടുള്ളത്.

അടങ്ങാത്ത ദൈവിക വിശ്വാസവും പ്രവാചക സ്നേഹവും ബദർ ദിനം നൽകുന്ന വലിയ സന്ദേശമാണ്.


ലോകരിൽ തന്നെ ഒരു പാപവും പേറിയിട്ടില്ലാത്ത പ്രവാചകൻ മഹമ്മദ് നബി പോലും ദിനേന നൂറ് പ്രാവശ്യം പൊറുക്കലിനെ തേടുന്നുവെന്നത് ഏറെ മാതൃകാവാഹമാണ്. എന്നാൽ, ഈ പാപമോചനത്തിന് സമയവും, കാലവും, സ്ഥലവും ഒന്നും സവിശേഷമായി നിശ്ചയിച്ചിട്ടില്ലെന്നത് അത് എപ്പോഴും ഒരു മുസ്ലിമിന് ചെയ്യാൻ ഉത്തകുന്നതാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ റമദാൻ മാസത്തിലെ ഒരു പത്ത് തന്നെ ഇതിന്നായി മാറ്റിവെച്ചത്, ആ ദിനങ്ങളിൽ പാപമോചനത്തിന് സവിശേഷ പ്രാദാന്യമുണ്ടെന്നാണ് കുറിക്കുന്നത്.


ബനൂ ഇസ്രായേലിൽ പെട്ട ഒരാൾ തൊണ്ണൂറ്റി ഒൻപത് പേരെ കൊന്നിട്ട് തനിക്ക് പാപമോചനത്തിന് അവസരം ഉണ്ടോ എന്ന് ഒരു ഭിക്ഷുവിനോട് ചോദിച്ചപ്പോൾ, ഇല്ല എന്ന മറുപടി കാരണം അദ്ദേഹത്തെയും കൊന്നുകളഞ്ഞു. എന്നാൽ, മറ്റൊരാൾ അദ്ദേഹത്തോട് വേറൊരു നാട്ടിലേക്ക് ചെല്ലുവാൻ പറഞ്ഞു. വഴിയിൽ വെച്ച് മരണമടഞ്ഞ ആ മനുഷ്യന് താൻ വന്ന നാടോ അതോ ചെല്ലുന്ന നാടോ ഏറ്റവും അടുത്തതെന്ന നിബന്ധനയുടെമേൽ അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയായിരുന്നു. എത്താൻ ഉദ്ദേശിച്ചിരുന്ന നാടാണ് നേരിയ അളവിൽ അടുത്തതെന്ന ഒറ്റ കാരണത്തിന്മേൽ അദ്ദേഹത്തിന്റെ തെറ്റ് മുഴുവൻ പൊറുത്തുകൊടുത്ത അല്ലാഹുതന്നെ നമുക്കും പൊറുത്തു തരും എന്ന വിശ്വാസമാണ് നമുക്ക് വേണ്ടത്." ഞാൻ എന്റെ ദാസന്റെ ഭാവനക്കനുസരിച്ചാണെന്ന് " പറഞ്ഞ അല്ലാഹുവിൽ ശുഭ പ്രതീക്ഷയാണ് നമുക്ക് വേണ്ടത്.

പൊറുത്ത് തരൽ അല്ലാഹുവിന്റെ ഔദാര്യം ആണെന്നിരിക്കെ അത് ലഭിക്കാനുള്ള ശ്രമമാണ് ഒരു വിശ്വാസി നടത്തേണ്ടത്. " അള്ളാഹു തന്നെയാണ് സത്യം, നിങ്ങൾ തെറ്റുകാരല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് പകരം അള്ളാഹു തെറ്റ് ചെയ്യുന്നവരെ കൊണ്ടുവരുമായിരുന്നു. എന്നിട്ട് അവർ പാപമോചനം നടത്തുമ്പോൾ അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്യും എന്നുള്ള " പ്രവാചകാധ്യാപനനം, പാപം പേറുന്ന ഖൽബിനെ സംസ്കരിച്ച് വിമലീകരിക്കാനുള്ള ഒരു പാഠമാവട്ടെ. ആമീൻ

1 comment: