Tuesday, 20 April 2021

തഖ്‌വ വിശ്വാസിയുടെ സൂക്ഷിപ്പ് സ്വത്ത്

 


   തഖ്‌വ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എക്കാലത്തും മരണം വരെ നിലനിർത്തേണ്ട ഒന്നാണ്. തഖ്‌വായില്ലാതെ ഒരാളും മുഅമിനാവുകയില്ല. ഒരു വിശ്വാസി തന്റെ സ്വത്തിനേക്കാൾ തഖ്‌വക്ക് ആണ് മുൻഗണന നൽകേണ്ടത്. വിശിഷ്യാ വിശുദ്ധ റമളാനിലെ വ്രതാനുഷ്ഠാനം നിർബന്ധമാക്കിയതു തന്നെ വിശ്വാസികൾ തഖ് വയുളളവരാകാൻ വേണ്ടിയാണ്. അല്ലാഹു പറയുന്നു: ഓ സത്യ വിശ്വാസികളെ,  മുൻഗാമികൾക്ക് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ തഖ് വയുളളവരാകാൻ വേണ്ടി ( ബഖറ: 183)

        എന്നാൽ തഖ്‌വ ജനങ്ങളുടെ മുന്നിൽ മാത്രം ഉണ്ടായാൽ പോരാ, തഖ്‌വ ഒരു വിശാസിയുടെ ഖൽബിനുള്ളിൽ ആഴ്ന്നിറങ്ങേണ്ട ഒന്നാകുന്നു. മുഹമ്മദ്‌ നബി (സ ) തന്റെ ഖൽബിലേക്ക് ചൂണ്ടി കൊണ്ട് ഇവിടെയാണ് തഖ്‌വ എന്ന് മൂന്നവട്ടം പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ജനറേഷന് ഇത് വലിയ പാഠമാണ്. അള്ളാഹു പറയുന്നു"ഭൗതിക ലോകത്തിന്റെ സുഖങ്ങൾ പ്രതീക്ഷിക്കുകയോ, സൃഷ്ടിക്കുകയോ, ഫസാദുകൾ ചെയ്യാതെ തഖ് വടെ ജീവിക്കുന്നവർക്ക് വിജയം സുനിശ്ചിതമാണ്. ഇങ്ങനെയുള്ള ആയത്തുകളും ഹദീസുകളും തഖ് വയ്ക്കുളള മുൻഗണന അറിയിക്കുന്നു.

      എന്നാൽ ഇന്നത്തെ ജനങ്ങൾ ഇതൊക്കെ മായ്ച്ചുകളഞ്ഞിരിക്കുകയാണ്. ഇന്നത്തെ മുസ്ലിങ്ങളുടെ അവസ്ഥയും ഇത് തന്നെ. സോഷ്യൽ മീഡിയയും മറ്റു ആധുനീകരണവും ആണ് മുസ്ലിങ്ങളുടെ തഖ് വ നഷ്ടപ്പെടാനുള്ള പ്രധാന കാരണം. സ്പെയിനിലെ മുസ്ലിങ്ങളുടെ ചരിത്രം ഇത് വിളിച്ചോതുന്നു.

     തഖ് വ ഇല്ലാത്ത ഇന്നത്തെ മുസ് ലിം  സമുദായം ലോക തീവ്രവാദികളിൽ വരെ ഉൾപ്പെടുന്നു, അൽ ഖായിദ ഇതിന് ഏറ്റവും വലിയ ഉപമ അതിന്റെ നേതാവായ ഉസാമാ ബിൻ ലാധനും ഇവരൊക്കെ പേരിൽ മാത്രമാണ് മുസ്ലിം. ഇവർ ആദ്യം അമേരിക്ക കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെങ്കിലും ഇന്ന് ലോകമെങ്ങും ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നു. തഖ് വ ഇല്ലാത്തവരാണ് ലോകത്തെ നശിപ്പിക്കുന്നത്. തഖ് വ ഇല്ലാത്തതിന്റെ കാരണമായി നമുക്ക് വിദ്യാഭ്യാസമില്ലായ്മയെ കണക്കാക്കാം. ഖുർആനിലും ഹദീസിലും തഖ്വയെ പറ്റി വിശദീകരണം നൽകുന്നെണ്ടെങ്കിൽ ഒരു വിശ്വാസി അത് മനസ്സിലാക്കേണ്ടതാണല്ലോ, പക്ഷെ വിദ്യ അഭ്യാസിക്കാത്തതാണ്.അത് കൊണ്ട് തന്നെ സമസ്തയെ പോലെയുള്ള വിദ്യാഭ്യാസ സംവിധാനം ലോകമാകെ പ്രചരിപ്പിക്കണം. നമ്മുടെ നാളകൾ അതിന് വെണ്ടിയാകട്ടെ....

       -ഫത്വീൻ കടമേരി-

No comments:

Post a Comment