മാനുഷിക മൂല്യങ്ങൾ പരിഗണന നൽകേണ്ടവരാണ് വിശ്വാസി സമൂഹം 'നിന്റെ അയൽവാസി ഒരു അവിശ്വാസി ആയാലും അവൻ പട്ടിണിക്കിടക്കുമ്പോൾ വയർ നിറച്ചു ദക്ഷിക്കുന്നവർ എന്റെ മാർഗത്തിൽപ്പെട്ടവരല്ല' എന്നാണ് പ പ്രവാജകൻ (സ) നമ്മെ പഠിപ്പിച്ചത്, മറ്റുള്ളവരുടെ വേദന ഉൾക്കൊളളതെ സ്വന്തം ചുറ്റുപ്പാണ്ടിൽ കഴിയുന്നത് ഇസ്ലാം എതിർക്കുന്നു.മനുഷ്യരാശിക്ക് അ പൊതുവായ ഹായ് വളർച്ചക്കും തളർച്ചയ്ക്കും കും മുഖ്യ ഹേതുവായ സമ്പത്തിന് ഇന്ന് ഇസ്ലാം വളരെ വളരെ കൃത്യനിഷ്ഠയോടെ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്
പ്രയാസവും വിഷമവും നേരിടുന്നവരെ സാമ്പത്തികമായി സഹായിക്കലാണ് സ്വദഖയെ (ചാരിറ്റി) പലരും മനസ്സിലാക്കിയത് പക്ഷെ, ഇസ്ലാം നിർവചിക്കുന്ന സ്വദഖ കേവലം സാമ്പത്തിക സഹായം മാത്രമല്ല തന്റെ സഹോദരനെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള പുഞ്ചിരി പ്പോലും സ്വദഖയാണെന്നാണ് പ്രവാചക പാഠം , ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കൽ ഒരു മുസ്ലിമിന്റെ വിശ്വാസപരമായ ബാധ്യതയാണ്
ഇടതു കൈ അറിയാതെ വലതു കൈ കൊണ്ട് കൊടുക്കുന്നതാണ് ഇസ്ലാം പഠിപ്പിക്കുന്ന രീതി കേവലം ജനപ്രീതിക്ക് വേണ്ടി യോ അല്ലെങ്കിൽ ജനങ്ങൾക്കിടയിൽ നിന്ന് ആദരവ് ലഭിക്കാനോ വേണ്ടിയല്ല ദാനധർമ്മങ്ങൾ ഇസ്ലാം കണക്കാക്കുന്നത് താൻ നൽകുന്നത് അത് മറ്റാരെയും അറിയിക്കാതെ ഈ സ്വദഖയുടെ പ്രീതി അല്ലാഹുവിൽ നിന്ന് കരസ്ഥമാക്കുക എന്നതാണ് ഇസ്ലാമികമാനം ,രണ്ടാളുകൾ അല്ലാതെ അസൂയപ്പെടരുതെന്ന് നബിസല്ലല്ലാഹു അലൈഹി സലാം പഠിപ്പിക്കുന്നു അതിലൊരാൾ നാഥൻ തനിക്ക് നൽകിയ സമ്പത്തിനെ അല്ലാഹുവിൻറെ തൃപ്തിക്കുവേണ്ടി പാവപ്പെട്ടവനെ സഹായിക്കുന്നവനാണ്അല്ലാഹു മനുഷ്യന് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് സമ്പത്ത് അത് ആസ്വദിച്ച് ഈ ലോകത്ത് ജീവിക്കുമ്പോൾ സമ്പത്ത് ഇല്ലാത്ത കാരണത്താൽ പ്രയാസപ്പെടുന്ന അവരുമായി ആയി അത് പങ്കുവെക്കൽ വിശ്വാസിയുടെ ബാധ്യതയാണ് അനാഥരോടും ട അഗതി കളോടും നന്ദികേട് കാണിക്കുന്നവൻ അല്ലാഹുവിനോട് അവൻ നൽകിയ സമ്പത്തിൽ നിന്ന് നന്ദികേട് കാണിച്ചത് പോലെയാണ് ഒരു ചെറിയ കഷണം കാരക്ക കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ കാക്കണം എന്നാണ് പ്രവാചക വചനം .ഇസ്ലാമിലെ ഏറ്റവും ഉത്തമം എന്താണെന്ന് എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചോദിച്ചപ്പോൾ പാവങ്ങൾക്ക് ഭക്ഷണം നൽകുകയും സലാം പറയുകയും ചെയ്യുക എന്നതാണ് നബിസല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചത് ഇസ്ലാം അത്രത്തോളം ദാനധർമങ്ങൾക്കും പവിത്രത നൽകുന്നുണ്ട്
പരിശുദ്ധം ആക്കപ്പെട്ട റമദാൻ കേവലം നോമ്പിന്റേയും സഹനത്തിന്റേയും മാത്രം മാസമല്ല സഹകരണത്തിനും സ്വദഖയുടെ മാസം കൂടിയാണ് റമദാൻ ഇസ്ലാം ഉയർത്തുന്ന സാമ്പത്തിക വ്യവസ്ഥ ചില വ്യക്തികളിൽ മാത്രം മാത്രം സമ്പത്തിന് ഒതുക്കി നിർത്തുന്നത് അല്ല അത് എല്ലാവരിലേക്കും പങ്കുവെക്കാൻവേണ്ടിയാണ് ആണ് ആണ് ഇസ്ലാം സക്കാത്തിന് നിർബന്ധമാക്കിയത് അതിലുപരി തൻറെ ജീവിത ആവശ്യങ്ങൾക്കും തൻറെ കുടുംബ ആവശ്യങ്ങൾക്കും കഴിഞ്ഞു ബാക്കിവെച്ച് പാവപ്പെട്ടഅശരണർക്ക് നൽകുവാൻ നിർദ്ദേശിക്കുന്നു ഇതാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക വ്യവസ്ഥ
ഒരു വിശ്വാസി തന്റെ നിർബന്ധിത സക്കാത്തിന് പുറമെ സ്വദഖയെ ഇസ്ലാം പ്രാത്സാഹിപ്പിക്കുന്നത് ഇസ്ലാം ഉയർത്തിപ്പിക്കുന്ന മാനവികതയുടെ അടയാളമായിട്ടാണ് നാഥൻ നൽകിയ സമ്പാദ്യത്തിൽ നിന്ന് പാവപ്പെട്ടവർക്കും അശരണർക്കും എത്തിച്ചു കൊടുക്കാനും അവരുടെ വിഷമത്തിൽ പങ്ക് ചേരലും മനുഷ്യനെ സംബന്ധിച്ചെടു ത്തോളം മനുഷ്യത്വപരമായ കടമായാണ് ഈ തത്വത്തെ ഉൾക്കൊളിച്ചാണ് ഇസ്ലാം സ്വദഖയ്ക്ക് വലിയ മഹത്യം നൽകുന്നുത്
അഫ്സൽ റഹ്മാൻ

No comments:
Post a Comment